Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thomas Award

Thrissur

ഫാ. ​പോ​ൾ പൂ​വ​ത്തി​ങ്ക​ലി​ന് ടോം​യാ​സ് പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു

തൃ​ശൂ​ർ: പാ​വ​റ​ട്ടി തൈ​ക്കാ​ട്ടി​ൽ ഇ​ഗ്നേ​ഷ്യ​സ് സ്മാ​ര​ക ടോം​യാ​സ് പു​ര​സ്കാ​രം ചേ​ത​ന ഗാ​നാ​ശ്ര​മം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ പൂ​വ​ത്തി​ങ്ക​ലി​ന് സ​മ​ർ​പ്പി​ച്ചു.

പേ​രാ​മം​ഗ​ലം ടോം​യാ​സ് ഗാ​ർ​ഡ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ റ​ഫീ​ക്ക് അ​ഹ​മ്മ​ദും, കെ.​പി. ന​ന്പൂ​തി​രീ​സ് ആ​യു​ർ​വേ​ദി​ക്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ. ​ഭ​വ​ദാ​സ​നും ചേ​ർ​ന്നാ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്. ടോം​യാ​സ് പ​ര​സ്യ ഏ​ജ​ൻ​സി ഉ​ട​മ തോ​മ​സ് പാ​വ​റ​ട്ടി, പി​താ​വ് തൈ​ക്കാ​ട്ടി​ൽ ഇ​ഗ്നേ​ഷ്യ​സി​ന്‍റെ 50-ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് ഒ​രു ല​ക്ഷം രൂ​പ​യു​ടെ പു​ര​സ്കാ​രം.

ച​ട​ങ്ങി​ൽ ടി.​ഐ. ജോ​ണ്‍​സ​ണ്‍, അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, ടി.​ടി. സൈ​മ​ണ്‍, റി​ട്ട. ഗ​വ. അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഷെ​ല്ലി പോ​ൾ, പ​ഞ്ചാ​യ​ത്ത് അ​സി. ഡ​യ​റ​ക്ട​ർ ലി​ൻ​സ് ഡേ​വി​ഡ്, മെ​യ്ക്കേ​ഴ്സ് കൊ​ച്ചി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ടി. ​നി​തീ​ഷ്, മേ​ജ​ർ പി.​ജെ. സ്റ്റൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up